njaan yadruschukamaayi eduttha chitram
Tuesday, June 28, 2011
Saturday, June 18, 2011
എന്‍റെ ഇമെയില്‍ അഡ്രെസ്സ് : isrbccsr@gmail.com
നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ ? ബ്ലോഗ് എഴുതാന്‍ പരിചയമില്ല സഹായിക്കുമല്ലോ
Friday, June 17, 2011
Thursday, June 16, 2011
Wednesday, June 15, 2011
അഭിപ്രായം പറയുവാന്‍
ഏവര്‍ക്കും അഭിപ്രായം പറയാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ഈ അവകാശത്തില്‍ ആരുടേയും ഇടപെടലില്ലാതെ അഭിപ്രായം ഉയര്‍ത്തിപിടിക്കുവാനും വിവരങ്ങള്‍ അന്വോഷിക്കാനും സ്വീകരിക്കുവാനും വിവരങ്ങളും ആശയങ്ങളും ഏതെങ്കിലും മാധ്യമം വഴി യാതൊരു തടസ്സവുമില്ലാതെ സ്വീകരിക്കുവാനും നല്‍കുവാനും കഴിയണം ................................അതാണ് അറിയാനുള്ള മനുഷ്യന്‍റെ അവകാശം,,,,,,,,,,,,,,,,,
Tuesday, June 14, 2011
to make good
എന്താണ് ശുഭ പ്രതീക്ഷ എന്ന് പറയുന്നത് :നല്ലതേ വന്നു ചേരു എന്ന വിശ്വാസം...........ഒരു വ്യവസായശാല പോലെയാണ് നമ്മുടെ മനസ്സ് എന്ന് പറയാറുണ്ട്. അതിനുള്ളില്‍ പലതും ഉണ്ടാകുന്നുണ്ട്. നല്ലതും ചീത്തയും-ഭയം, ദ്രോഹം,അസൂയ,വേവലാതി, ദേഷ്യം, സംശയം,...അങ്ങനെ അങ്ങനെ.ഇത്തരം വികാരങ്ങള്‍ മനസ്സില്‍ ഉണ്ടാകാന്‍ അനുവദിച്ചാല്‍ പിന്നെ സമാധാനത്തിനു വഴി എവിടെ?..............സുഖജീവിതം എവിടെ ? ...........അത് കൊണ്ട് മനസ്സില്‍ ഇത്തരം ദുഷിച്ച പ്രവണതകള്‍ ഉണ്ടാകുവാന്‍ അനുവദിക്കുന്നതിന് പകരം ധൈര്യം,സ്നേഹം,ദയ,വിശ്വാസം,ക്ഷമ,ഇവ വളര്‍ത്തുവാന്‍ നോക്കണം.നല്ലത് എന്തോ,ന്യായം ഏതോ,ധര്‍മം ഏതോ,ആ വഴിക്ക് ചിന്തിക്കുവാന്‍ ശീലിക്കണം....................നല്ല വിചാരങ്ങള്‍ക്ക് മനസ്സില്‍ സ്ഥലം കൊടുത്താല്‍ മാത്രം പോര നല്ലത് പറയുവാനും ശീലിക്കണം
Monday, June 13, 2011
കവിതയാണല്ലോ
നീല കളറുള്ള
പാവാടയും ബ്ല്വൌസ്സുമിട്ടു
കുണുങ്ങിവന്ന അവളെ കണ്ടു
മലിനമായൊരു മനസ്സുമായി അവളെ
ഞാന്‍ നോക്കി ഇരിക്കുംബോള്‍ നീല നിറമുള്ള
കാറും കൊണ്ട് വന്നൊരാള്‍ അവളെയും കൊണ്ട് കടന്നു
കളഞ്ഞല്ലോ ..!!!!!!
കണ്ണകിയുടെ കൊടുങ്ങല്ലൂര്‍
കണ്ണകി ; ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം എന്ന പ്രാചീന തമിഴ് മഹാകാവ്യത്തിലെ നായിക. ചോള രാജധാനിയായിരുന്ന കാവെരിപ്പൂം പട്ടണത്തിലെ ധനാട്യനായ മാനായ്കന്‍റെ മകള്‍. മറ്റൊരു വര്‍ത്തക പ്രമുഖനായ മാചാത്തുവിന്‍റെ മകന്‍ കോവലന്‍റെ പത്നി. ദേവദാസ്സി മാധവിയില്‍ ആസ്സക്തനായ കോവലന്‍ കണ്ണകിയെ അവഗണിച്ചു. പശ്ചാത്താപവിവശനായി ഇന്ദ്രോല്സവ വേളയില്‍ തിരിച്ചെത്തിയ കോവലനെ കണ്ണകി സ്വീകരിച്ചു.ദരിദ്രനായിത്തീര്‍ന്ന കോവലനും കണ്ണകിയും ഉപജീവനാര്‍ത്ഥം മധുരയ്ക്ക്പുറപ്പെട്ടു. കോവലന്‍ കണ്ണകിയുടെ സ്വര്‍ണ്ണം വില്‍ക്കുന്നതിനായി മധുരാപുരിയിലെ ഒരു തട്ടാനെ സമീപിച്ചു.രാജ്ഞിയുടെ ഒരു ചിലമ്പ് നേരത്തെ മോഷ്ട്ടിച്ചിരുന്ന തട്ടാന്‍ കോവലനാണ് മോഷ്ട്ടാവെന്നു പറഞ്ഞു അയാളെ രാജസന്നിധിയില്‍ ഏത്തിച്ചു. നിരപരാധിയായ കോവലന്‍ മോഷണക്കുറ്റത്തിനു വധിക്കപ്പെട്ടു ദു:ഖാര്‍ത്തയായ കണ്ണകി പാണ്ട്യരാജാവിന്‍റെ മുമ്പില്‍ ചെന്ന് കൊവലന്‍റെ നിരപരാധിത്വം പ്രഖ്യാപിച്ചു. രാജ്ഞിയുടെ ചിലമ്പില്‍ വെറും മുത്തുകളാണെന്നും തന്‍റെ ചിലമ്പില്‍ രത്നങ്ങളാണെന്നും തെളിയിക്കാനായി കണ്ണകി തന്‍റെ ചിലമ്പ്എറിഞ്ഞുടച്ചു അതില്‍ നിന്നും രത്നങ്ങള്‍ നാല് പാടും ചിതറിയപ്പോള്‍ തെറ്റ് മനസ്സിലാക്കിയ രാജാവ് അവിടെ പശ്ചാത്തപിച്ചു വീണു മരിച്ചു. പതിവ്രതയും ദു:ഖിതയുമായ കണ്ണകി ശാപവചനങ്ങലോടെ അവളുടെ ഇടത്തെ മുല പറിചെറിഞ്ഞപ്പോള്‍ മധുരാപുരി കത്തിയെരിഞ്ഞ് നഗരാധിദേവത കണ്ണകിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും14 ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സാമീപ്യവും സ്വര്‍ഗ്ഗാരോഹണവും കണ്ണകിക്ക് ലഭിക്കുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തു വൈഗനദി വഴി കണ്ണകി ചേരനാട്ടില്‍ചെന്ന് തിരു ചെങ്കുട്ട് എന്ന സ്ഥലത്ത് വെച്ച് ദിവ്യരൂപിയായി അവിടെയെത്തിയ കോവലനോടൊപ്പം സ്വര്‍ഗ്ഗം പൂകി. ഇളങ്കോ അടികളുടെ ജ്യെഷ്ട്ടന്‍ ചേരന്‍ ചെങ്കുട്ടവന്‍ തിരുവഞ്ചിക്കുളത്തിനടുത്തു മുചിരിപട്ടണത്തില് ഒരു ക്ഷേത്രം പണിതു കണ്ണകിയെ പ്രതിഷ്ടിച്ചു ചാരിത്രത്തിന്‍റെ ശക്തിയും ദാമ്പത്യപ്രേമത്തിന്‍റെ ഉദാത്തതയും ഉദ്ഖോഷിക്കുന്ന കഥയാണ് കണ്ണകിയുടേതു. തമിഴ് ജനത കണ്ണകിയെ പത്തിനീദേവി (പതിവ്രതാദേവത) യായി ആരാധിച്ചു പോരുന്നു. കേരളീയര്‍ കണ്ണകിയെ ശ്രീകുരുംബയായും,കാളിയായും, ഭഗവതിയായും ആരാധിക്കുന്നുണ്ട്. കേരളത്തിന്‍റെയും,തമിഴ്നാടിന്‍റെയും, അതിര്‍ത്തിയില്സ്ഥി തിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകിയാണ്.
Subscribe to:
Posts (Atom)

